മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസ് കമ്പനിയാണ് എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ്.
ആസ്തി പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കും 2021 ഏപ്രിലിലെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ പ്രകാരം ലോകത്തിലെ പത്താമത്തെ വലിയ ബാങ്കുമാണ് ഇത്.
ഇന്ത്യൻ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ 122.50 ബില്യൺ ഡോളർ വിപണി മൂലധനത്തിന്റെ കാര്യത്തിൽ ഇത് മൂന്നാമത്തെ വലിയ കമ്പനിയാണ്
ഏകദേശം 150,000 ജീവനക്കാരുള്ള ഇന്ത്യയിലെ പതിനഞ്ചാമത്തെ വലിയ തൊഴിൽദാതാവ് കൂടിയാണ് .
